Thursday, August 25, 2011

വീണ്ടും ചില പട്ടി കാര്യങ്ങള്‍ ..എങ്കിലും എന്റെ അല്‍സൂ.....


by Sobhan Babu Morazha on Sunday, August 7, 2011 at 6:43pm

എന്റെ പ്രീഡിഗ്രി ക്കാലം ...മധുര ( സേലം ) പതിനേഴു കാലം ...തറവാട്ടില്‍ എന്റെ ശബ്ദ കുറവും ..പകല്‍ സമയത്തെ അഭാവവും മൂലം ..ഇളയച്ചന്‍ ഒരു പോമെരിയന്‍ നായയെ കൊണ്ടുവന്നു ..സുന്ദരിയും സുശീലയും ആയിരുന്നു അവള്‍ ..എന്നേക്കാള്‍ നന്ദിയും കൂറും ഉള്ളവള്‍ ആയിരുന്നു ...അല്‍സൂ എന്ന് പേരിട്ടു .നമ്മള്‍ക്ക് മത്തിയും അല്സുവിനു ചിക്കനും എന്നായി അവസ്ഥ ...

അങ്ങനെ മാസങ്ങള്‍ക്ക് ശേഷം ...ഇണചേര്‍ക്കാന്‍ ആയി ( ബ്രീടിങ്ങു) എന്നോ മറ്റോ പറയും ...ചെറുകുന്നില്‍ പട്ടികളെ വളര്‍ത്തുന്ന ഒരാളുടെ വീട്ടില്‍ അല്സുവിനെ അതും ഓട്ടോയില്‍ കൊണ്ടുപോയി...300 രൂപ കൊടുത്തു ...എന്തായാലും ..ആ സന്തോഷവാര്‍ത്ത‍ പുറത്തു വന്നു ..അല്സു ഗര്‍ഭിണിയായി ...ചര്‍ദ്ദി കോരി മാറ്റല്‍ എന്റെ പണിയായി ..സുഖ പ്രസവത്തില്‍ 5 കുട്ടികള്‍..3 ആണും ..2 പെണ്ണും.. നല്ല ഓമനത്തമുള്ള കുട്ടികള്‍ അവശ്യക്കാര്‍ ഏറെ ...ഒടുവില്‍ ചില്ലറ തന്നവര്‍ക്ക് ..കൊടുത്തു....പിന്നീടു ചിലരുടെ പ്രധാനപണി അല്സുവിനു വിശേഷം ഉണ്ടോ ,,എന്ന് ചോദിക്കല്‍ ആയിരുന്നു..എന്ത് ചെയ്യാന്‍ നായയെ പോലും വെറുതെ വിടില്ല..

കാലം മാറി അല്സുവിനു നല്ല നടപ്പിന്റെ പേരില്‍ പരോള്‍ അനുവദിച്ചു.. രാത്രി കൂട്ടില്‍ നിന്നും അഴിച്ചു വിടാന്‍ തുടങ്ങി ..ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അല്സു ഗര്‍ഭിണിയായി.. ഏതോ നടന്‍ പട്ടി അല്സുവിനെ ചതിച്ചു ..കൂട്ടുകാര്‍ അഡ്വാന്‍സായി കുട്ടികളെ ബുക്ക്‌ ചെയ്തു.. 300 രൂപ വെച്ച് ഞാന്‍ വാങ്ങി.. ഒരു ഹീറോ സൈക്കിള്‍ വാങ്ങി ഹീറോ ആയി ..ഒടുവില്‍ അല്സു 4 കുട്ടികളെ പ്രസവിച്ചു..ഇന്നായിരുന്നെങ്കില്‍ സീലില്ലാത്ത ചാനല്‍ ന്യൂസ്‌ എങ്കിലും ആകുമായിരുന്നു .. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കുരയ്ക്കആന്‍ തുടങ്ങിയ ..കുട്ടികളെ ,,കൂട്ടുകാര്‍ കൊണ്ട് പോയി..പക്ഷേ പിന്നീടാനു എന്റെ കഷ്ടകാലം തുടങ്ങിയത്..പട്ടികുട്ടികള്‍ വലുതാവും തോറും തനി നാടന്‍ ..പട്ടികള്‍ ..നാടന്‍ ..പട്ടി പണി പറ്റിച്ചതല്ലേ...കുറേ തെറി കേട്ട് മടുത്തപ്പോള്‍ ,,സൈക്കിള്‍ വിട്ടു പൈസ തിരിച്ചു കൊടുത്തു..കൂട്ടുകാര്‍ക്ക് ....എങ്കിലും എന്റെ അല്‍സൂ ..

..അങ്ങയുടെ വാഹനത്തെ കുറ്റം പറഞ്ഞതില്‍ ...ശ്രീ മുത്തപ്പാ ക്ഷമിക്കണമേ ...

No comments:

Post a Comment