Thursday, August 25, 2011

ഒരു പനി കഥ


ഓഫീസിലെ ഗുസ്തിയും കഴിഞ്ഞു വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ കിട്ടിയ ചായ പോലെ തന്നെ ഭാര്യയുടെ മുഖവും കടുത്തതായിരുന്നു ..ഒരു അപായ സൂചന.. ..പനി വരുന്ന പോലെ ...മനസ്സില്‍ ലഡ്ഡു പൊട്ടി ...2 ദിവസം പനിച്ചാലും .. മനസമാദാനം കിട്ടുമല്ലോ...അല്‍പ്പം ശോകം അഭിനയിച്ചു ഞാന്‍ പറഞ്ഞു കാലാവസ്ഥ മോശമാ അതാ പനി ..ഉടന്‍ വന്നു മറുപടി ..അല്ലെങ്കിലും നിങ്ങളെ കെട്ടിയ ,മുതല്‍ എന്റെ കാലവും അവസ്ഥയും കട്ടപുകയാ ..ചൊറിഞ്ഞു വന്നെങ്കിലും പിന്നീടുള്ള വഴക്കോര്‍ത്തു ....മൌനം ഭര്‍ത്താവിനു ഭൂഷണം ..എങ്കില്‍ ഡോക്ടറെ കാണാന്‍ പോകാം എന്ന് പറഞ്ഞു .അപ്പോഴും തഥൈവ ..നിങ്ങള്ക്ക് ലേഡി ഡോക്ടര്‍ , നേഴ്സ് എന്നൊക്കെ പറഞ്ഞാല്‍ ഇളക്കം കൂടുതലാ ...വീണ്ടും മൌനം ...5 കൊല്ലം പഴക്കമുള്ള 2 പാരസെറ്റമോള്‍ എടുത്തു കൊടുത്തു...അല്‍പ്പം മനസമാധാനം തേടി പുറത്തിറങ്ങി ...അപ്പോള്‍ ഉറക്കെ ..റൊട്ടി വാങ്ങണം വരുമ്പോള്‍ .. ഒന്നല്ല 10 റൊട്ടി വാങ്ങി തരാം 2 ദിവസം മിണ്ടാതിരുന്നാല്‍ ....ക്ലുബിലെത്തി പത്രവും വായിച്ചു ..മടങ്ങാന്‍ നോക്കുമ്പോള്‍ അതാ ടിവിയില്‍ കോപ്പ സെമി ഹൈ ലിറ്റ്സ ..പിന്നേ സച്ചിന്റെ ബാറ്റിങ്ങും...ഒടുവില്‍ വീടിലെതുമ്പോള്‍ ..ഭാര്യ ചൂലും പിടിച്ചു..ക്രീസില്‍ നില്‍ക്കുന്നു..റൊട്ടി എവിടെ ..മനുഷ്യാ.#*# .ഇടിയും മിന്നലും ഒരുമിച്ചു വന്നപോലെ..ഏതോ സിനിമയില്‍ ദിലീപ് പറഞ്ഞ പോലെ റൊട്ടി കണ്ടു പിടിച്ചവനെ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കൊന്നേനേ അല്ലെങ്കില്‍ അവന്റെ കൈകൊണ്ടു കൂടി രണ്ടെണ്ണം ഞാന്‍ വാങ്ങിയേനെ ...അന്ന് രാത്രി രാമായണം പാരായണം വേണ്ടി വന്നില്ല ...ഭാര്യ ഉറക്കെ ...*#* ...വായിച്ചു കേള്‍പ്പിച്ചു...ഒടുവില്‍ രാവിലെ രാമട്ടന്റെ കടതുറപ്പിച്ചു 2 റൊട്ടി വാങ്ങി വന്നു ..അപ്പോള്‍ മറുപടി ..എന്റെ പനി മാറില്ല എന്ന് കരുതിയാണോ ഒരാഴ്ചത്തേക്ക് ..തിന്നാന്‍ റൊട്ടി വാങ്ങിച്ചത് .# *@* .മനുഷ്യാ ....ഒടുവില്‍ ...അവളുടെ പനി മാറി..ഇതു സഹിച്ച ..ഞാന്‍ പനിച്ചു കിടപ്പിലായി....

1 comment:

  1. NB:_ ഇത് ഒരു സകല്പ്പ കഥ മാത്രം ..എന്റെ സ്വന്തം, ഭാര്യ ഭാര്യ സുന്ദരിയാണ് സല്‍സ്വഭാവി യാണ്..അവള്‍ക്കു പനി വരാറേയില്ല ..റൊട്ടി ഇതു വരെ ജീവിതത്തില്‍ കഴിച്ചിട്ടും ഇല്ലാ

    ReplyDelete