എല്ലാ സ്വാതത്ര്യത്തിനും കൂച്ച് വിലങ്ങിട്ട ..കല്യാണം ..ജീവിതം സത്യത്തില്‍ ഒരു കോഞ്ഞാട്ടയായി എന്ന് പറയാം ...അങ്ങനെ എന്റെ കല്യാണം കഴിഞ്ഞു ..അടുത്ത ദിവസം ..ഭാര്യ ഒരു കോളേജ് അദ്ധ്യാപിക ആയിരുന്നു .അതും ബി എഡ് കോളേജില്‍ ...അവിടത്തെ ഭാര്യയുടെ ( അവിടെ വേറെ ഭാര്യഒന്നും ഇല്ല ) ഒന്നിനെ കൊണ്ട് തന്നെ തോറ്റു തോപ്പിയിട്ടിരിക്കുകയാണ് ..ഭാര്യയുടെ ശിഷ്യന്മാര് എന്റെ മോന്ത കാണാനോ മറ്റോ നമ്മളെ രണ്ടു പേരെയും അങ്ങോട്ട് ക്ഷണിച്ചു.. ഭാര്യ അഡ്വാന്‍സായി പുറപ്പെട്ടു ..ഞാന്‍ അങ്ങനെ അഴകിയ രാവണനായി ..അതും അടുത്ത സഹപ്രവര്‍ത്തകന്റെ ചെത്ത് ഷര്‍ട്ടും ഒരു പഴയ ജീന്‍സും ഒക്കെ ധരിച്ചു ,,,,മാനന്തവാടിയില്‍ ബസിറങ്ങി..ജന്മസിദ്ധമായ വായനോട്ടം തുടങ്ങി..വയനാടന്‍ കാറ്റുകൊണ്ടു തെറിച്ചു പോയ മുടി ഒക്കെ ചീകി ..അങ്ങനെ കോളേജിലെക്കുള്ള ബസും കൂട്ടത്തില്‍ കുറച്ചു മൌത്ത് ലൂക്ക്കും ...ആദിവാസി ഏരിയ ആയതു കൊണ്ടോ എന്റെ ഒടുക്കത്തെ ഗ്ലാമര്‍ കണ്ടിട്ടോ ..എന്തോ കുറച്ചു നല്ല പെണ്‍കുട്ടികള്‍ എന്നെ നോക്കുന്നു ..ചിരിക്കുന്നു ..ഒരു നിമിഷം ഞാന്‍ ആകെ സന്തോഷം കൊണ്ട് ശ്വാസം മുട്ടാന്‍ തുടങ്ങി..ബസ് ഇപ്പോഴൊന്നും വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചു ...എവടെ ..ബസ് വന്നു അങ്ങനെ കോളേജില്‍ എത്തി .ഗംഭീര സ്വീകരണം ....ഓരോരോ ക്ലാസില്‍ കയറി എല്ലാവരെയും പരിചയപെടാന്‍ തുടങ്ങി....ഒരു ക്ലാസ്സില്‍ കയറി ..ഞാനും ഭാര്യയും ക്ലാസ്സിന്റെ മുന്നിലെ കസേരയില്‍ ഇരുന്നു ..പിള്ളേര് വന്നു പരിചയപെടാന്‍ തുടങ്ങി...ഒരു നിമിഷം ഇവരെ ഒക്കെ എവ്ടയോ കണ്ടു മറന്ന പോലെ ..അപ്പോഴാണ് മാനന്തവാടി ബസ് സ്റ്റാന്റ് ഓര്‍മ്മ വന്നത് ..അവടെ ഈ പിള്ളേര് ആയിരുന്നു ..എന്നെകണ്ട് ചിരിച്ചത്..തലകറങ്ങാന്‍ തുടങ്ങി ..ആകെ ചമ്മി നാറി..മുന്നിലേക്ക് നോക്കാന്‍ പേടി തോന്നി ...എങ്ങനെയോ ...അവിടെന്നു ഓടി രക്ഷപെട്ടു ..എന്റെ കല്യാണത്തിന് വന്നവരും ഫോട്ടോ കണ്ടവരും ആയ പെണ്‍കുട്ടികള്‍ ആയിരുന്നു ഭൂരിഭാഗവും .....അന്ന് തൊട്ടു ഈ നിമിഷം വരെ ..അമ്മയാണെ സത്യം ..ഇനി ഐശ്വര്യ റായി വന്നു മുന്നില്‍ നിന്നാല്‍ പോലും ..ഞാന്‍ പത്തു തവണ ആലോചിച്ച ശേഷമേ ...വായ നോക്കാറുള്ളൂ ...ഈ അനുഭവ പാഠം എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു ഗുണപാഠം ആകട്ടെ എന്ന് ആശംസിക്കുന്നു ....
ഈ ബൂലോക ..ബ്ലോഗില്‍ ..തികച്ചും പുതുമുഖവും ..നിരക്ഷരനുമായ ..ഞാനും ..എന്റെ ചില ജീവിത ( ദുര ) അനുഭവങ്ങള്‍ ..100 % സത്യസന്ധ മായി ...എന്റെ വിഡ്ഢിത്തങ്ങള്‍ ..ഞാന്‍ ഈ ബ്ലോഗില്‍ നമ്മുടെ സ്വന്തം നാട്ടു ഭാഷയില്‍ ജാടയില്ലാതെ കുറിക്കുന്നു ...സദയം സഹിച്ചാലും ..എല്ലാവരുടെയും ...വിമര്‍ശനങ്ങളും ഉപദേശങ്ങളും അപേക്ഷിച്ച് കൊണ്ട് .....സസ്നേഹം .. ....ഗതിമാറിയ " ഗ"ഥകള്‍..ഒരു വിരസന്റെ വിലാപങ്ങള്‍
Tuesday, August 30, 2011
ഒരു വയനാടന്‍ ചമ്മല്( അനുഭവ കഥ )
എല്ലാ സ്വാതത്ര്യത്തിനും കൂച്ച് വിലങ്ങിട്ട ..കല്യാണം ..ജീവിതം സത്യത്തില്‍ ഒരു കോഞ്ഞാട്ടയായി എന്ന് പറയാം ...അങ്ങനെ എന്റെ കല്യാണം കഴിഞ്ഞു ..അടുത്ത ദിവസം ..ഭാര്യ ഒരു കോളേജ് അദ്ധ്യാപിക ആയിരുന്നു .അതും ബി എഡ് കോളേജില്‍ ...അവിടത്തെ ഭാര്യയുടെ ( അവിടെ വേറെ ഭാര്യഒന്നും ഇല്ല ) ഒന്നിനെ കൊണ്ട് തന്നെ തോറ്റു തോപ്പിയിട്ടിരിക്കുകയാണ് ..ഭാര്യയുടെ ശിഷ്യന്മാര് എന്റെ മോന്ത കാണാനോ മറ്റോ നമ്മളെ രണ്ടു പേരെയും അങ്ങോട്ട് ക്ഷണിച്ചു.. ഭാര്യ അഡ്വാന്‍സായി പുറപ്പെട്ടു ..ഞാന്‍ അങ്ങനെ അഴകിയ രാവണനായി ..അതും അടുത്ത സഹപ്രവര്‍ത്തകന്റെ ചെത്ത് ഷര്‍ട്ടും ഒരു പഴയ ജീന്‍സും ഒക്കെ ധരിച്ചു ,,,,മാനന്തവാടിയില്‍ ബസിറങ്ങി..ജന്മസിദ്ധമായ വായനോട്ടം തുടങ്ങി..വയനാടന്‍ കാറ്റുകൊണ്ടു തെറിച്ചു പോയ മുടി ഒക്കെ ചീകി ..അങ്ങനെ കോളേജിലെക്കുള്ള ബസും കൂട്ടത്തില്‍ കുറച്ചു മൌത്ത് ലൂക്ക്കും ...ആദിവാസി ഏരിയ ആയതു കൊണ്ടോ എന്റെ ഒടുക്കത്തെ ഗ്ലാമര്‍ കണ്ടിട്ടോ ..എന്തോ കുറച്ചു നല്ല പെണ്‍കുട്ടികള്‍ എന്നെ നോക്കുന്നു ..ചിരിക്കുന്നു ..ഒരു നിമിഷം ഞാന്‍ ആകെ സന്തോഷം കൊണ്ട് ശ്വാസം മുട്ടാന്‍ തുടങ്ങി..ബസ് ഇപ്പോഴൊന്നും വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചു ...എവടെ ..ബസ് വന്നു അങ്ങനെ കോളേജില്‍ എത്തി .ഗംഭീര സ്വീകരണം ....ഓരോരോ ക്ലാസില്‍ കയറി എല്ലാവരെയും പരിചയപെടാന്‍ തുടങ്ങി....ഒരു ക്ലാസ്സില്‍ കയറി ..ഞാനും ഭാര്യയും ക്ലാസ്സിന്റെ മുന്നിലെ കസേരയില്‍ ഇരുന്നു ..പിള്ളേര് വന്നു പരിചയപെടാന്‍ തുടങ്ങി...ഒരു നിമിഷം ഇവരെ ഒക്കെ എവ്ടയോ കണ്ടു മറന്ന പോലെ ..അപ്പോഴാണ് മാനന്തവാടി ബസ് സ്റ്റാന്റ് ഓര്‍മ്മ വന്നത് ..അവടെ ഈ പിള്ളേര് ആയിരുന്നു ..എന്നെകണ്ട് ചിരിച്ചത്..തലകറങ്ങാന്‍ തുടങ്ങി ..ആകെ ചമ്മി നാറി..മുന്നിലേക്ക് നോക്കാന്‍ പേടി തോന്നി ...എങ്ങനെയോ ...അവിടെന്നു ഓടി രക്ഷപെട്ടു ..എന്റെ കല്യാണത്തിന് വന്നവരും ഫോട്ടോ കണ്ടവരും ആയ പെണ്‍കുട്ടികള്‍ ആയിരുന്നു ഭൂരിഭാഗവും .....അന്ന് തൊട്ടു ഈ നിമിഷം വരെ ..അമ്മയാണെ സത്യം ..ഇനി ഐശ്വര്യ റായി വന്നു മുന്നില്‍ നിന്നാല്‍ പോലും ..ഞാന്‍ പത്തു തവണ ആലോചിച്ച ശേഷമേ ...വായ നോക്കാറുള്ളൂ ...ഈ അനുഭവ പാഠം എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു ഗുണപാഠം ആകട്ടെ എന്ന് ആശംസിക്കുന്നു ....
Thursday, August 25, 2011
90കളുടെ തുടക്കം..കണ്ണൂര്‍ കെല്‍ട്രോണ്‍ നഗറില്‍ നടന് ശ്രീനിവാസന്റെ പരിപാടിയും മിമിക്സും ...ഉഗ്രന്‍ മഴ ...നമ്മള് കൂടുകാര് സൈക്ലിളില്‍ ത്രിബിളില് ..ഒഴാക്രോം ഭാഗത്തേക്ക് സ്പീഡില്‍ വരുമ്പോള്‍ ..ഒരു വൃദ്ധനെ ഇടിച്ചു വൃദ്ധനും നമ്മള് മൂന്നുപേരും താഴെ വീണു....നല്ല പരിക്ക് ഉണ്ടായിട്ടും ഞാന്‍ എഴുന്നേറ്റു ..വൃദ്ധനെ എഴുന്നേല്‍പ്പിച്ചു ..ആ സമയം തന്നേയ് പിറകെ കത്തിച്ചു വിട്ട നമ്മുടെ കൂട്ടുകാര്‍ വീണ്ടും ...അതെ വൃദ്ധനെ സൈക്ലില്‍ കൊണ്ട് തട്ടി താഴെ ഇട്ടു ...ഞാനും ആദ്യം താഴെ വീണ 2 പേരും അറിയാതെ ഉച്ചത്തില്‍ ചിരിച്ചു...രണ്ടാമത് ഇടിച്ച 3 പേരും നമ്മളും അയാളെ ഇടിച്ച കഥ കേട്ടപ്പോള്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി..,ഒടുവില്‍ നാട്ടുകാര്‍ കൂടി..നമ്മുടെ 2 സൈക്ലിലും എടുത്തു KAP ക്യാമ്പിലെ കല്ലുവെട്ടു കുഴിയില്‍ എറിഞ്ഞു ....പരിക്ക് വകവെക്കാതെ ..6 പേരും ഓടി രക്ഷപെട്ടു ...അന്നത്തെ ആ ഓട്ടം 2 പേരെ പോലീസിലും , ഒരാലെ പട്ടാളത്തിലും .എത്തിച്ചു ...ഒരാള്‍ കോഫി ഹൌസ് മാനേജര്‍ യും ഒരാള്‍ ഗള്‍ഫില്‍ ബിസ്നേസ്സും ..ഒരാള്‍ ഒരുന്നത രാഷ്ട്രീയ നേതാവായും.. ജീവിക്കുന്നു..
Subscribe to:
Posts (Atom)